
ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ


കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു.കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.പ്രശസ്ത സിനിമാതാരം അബു സലിം, ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വാർത്തകൾ കാണുക
സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന് മുസ്ലിംലീഗ്
കൽപ്പറ്റ: കേരളത്തിന്റെ പരമ്പരാഗതമായ സാമുദായിക സൗഹൃദം തകർക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ്...
പ്രതിക്ഷേധപ്രകടനം നടത്തി
മാനന്തവാടി:പാചകവാതക വിലവർദ്ധനയിൽ പ്രതിക്ഷേധിച്ച് സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ട്ടൗണിൽ പ്രതിക്ഷേധപ്രകടനം നടത്തി പ്രകടനത്തിൽ സിഐടിയു ഏരിയ സെക്രട്ടറി ടി.കെ. പുഷ്പൻ, ബാബു ഷജിൽ...
താലപ്പെലി ഘോഷയാത്രക്ക് ജുനൈദ് കൈപ്പാണിയുടെ ആദരായനം
വെള്ളമുണ്ട: എട്ടേനാൽ പടാരി ശ്രീ വേട്ടയ്ക്കൊരുമകൻ ഭഗവതി ക്ഷേത്രോത്സവാഘോഷത്തിന്റെ ഭാഗമായുള്ള താലപ്പെലി ഘോഷയാത്രയ്ക്ക് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്
നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ രവി(39)യ്ക്കാണ് ആണ് ഗുരുതര പരിക്കേറ്റത് ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി മണൽവയൽ ഗേറ്റിന് സമീപത്തായിരുന്നു സംഭവം....
ജില്ലാ കൺവൻഷൻ നടത്തി
കൽപ്പറ്റ:ഏപ്രിൽ 23 ന് ചരക്ക് ഗതാഗത മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സെക്രട്ടറിയേറ്റിന് മുൻപിൽ നടക്കുന്ന രാപ്പകൽ സമരത്തിൻ്റെ മുന്നോടിയായി ചരക്ക്...
തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു.
കാട്ടികുളം: ആലത്തൂരിൽ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. തേനീച്ച ആക്രമണത്തിൽ...