April 9, 2025

തയ്യൽ മെഷീനുകൾ വിതരണം നടത്തി

 

വൈത്തിരി:പരിസ്ഥിതി സാംസ്‌കാരിക സംഘടനയായ ഒയിസ്‌ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി. വിജേഷ് നിർവ്വഹിച്ചു. ഒയിസ്‌ക സൗത്ത് ഇന്ത്യ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഒയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ എം.അരവിന്ദബാബു അദ്ധ്യക്ഷനായി. ഒയിസ്‌ക സൗത്ത് ഇന്ത്യ വൈ: പ്രസിഡണ്ട് പ്രൊഫ: ഡോ: തോമസ് തേവര മുഖ്യ പ്രഭാഷണം നടത്തി. ഒയിസ്‌ക പ്രൊജക്ടിനെ കുറിച്ച് ഒയിസ്‌ക ട്രഷറർ വി.കെ.ഗീത വിശദീകരിച്ചു. പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഉഷ, ഷാജൻ സെബാസ്റ്റ്യൻ, ഡോ: സുരേഷ് എ.ടി എന്നിവർ സംസാരിച്ചു. ഒയിസ്‌ക സ്റ്റേറ്റ് സെക്രട്ടറി വിനയകുമാർ അഴിപ്പുറത്ത് സ്വാഗതവും പ്രൊജക്ട് കോ-ഓർഡിനേറ്റർ പി.കെ.നളിനാക്ഷൻ നന്ദിയും പറഞ്ഞു. ഉഷ തയ്യൽ മെഷീൻ ഡീലർ വിപിൻ കൃഷ്ണ ഗുണഭോക്താക്കൾക്ക് പ്രവർത്തന രീതികൾ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *