April 3, 2025

നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ

 

 

ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി വരെ നടക്കും. ഇ-പാസ് നിയന്ത്രണം ഉൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ നീലഗിരിയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങളിൽ 8,000 വാഹനങ്ങൾക്കും മറ്റ് ദിവസങ്ങളിൽ 6,000 വാഹനങ്ങൾക്കും മാത്രമാണ് പ്രവേശനാനുമതി. സീസൺ സമയത്തെ വാഹനത്തിരക്ക് നിയന്ത്രിക്കാനുള്ള ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഈ നിയന്ത്രണം. നിയന്ത്രണങ്ങൾ നീലഗിരിയിലെ വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും സാരമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *