April 3, 2025

വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ

 

 

കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം ചെയ്തും കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നാടിന് മാതൃകയാവുകയാണ്.
കൽപറ്റ ജനറൽ ആശുപത്രിയിൽ 14 വർഷമായി രാവിലെ 6.30 മുതൽ സൗജന്യ കഞ്ഞി വിതരണം ആരംഭിക്കും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് കഞ്ഞി നൽകുന്നത്. കോവിഡ് കാലത്തും മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തിരുന്നു. മതവിശ്വാസികളുടെ വിവിധ വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിൽ കഴിയുന്നവർക്ക് പ്രത്യേകം തയ്യാറാക്കിയ വിഭവമാർന്ന ഭക്ഷണവും കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെറിയ പെരുന്നാൾ ദിനത്തിൽ കൽപറ്റ നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും കൈനാട്ടി ജനറൽ ആശുപത്രിയിലെ രോഗികൾക്കും, മുനിസിപ്പൽ പരിധിയിലെ കിടപ്പു രോഗികൾക്കും മുണ്ടേരി ആശുപത്രിയിലും ഭക്ഷണം വിതരണം ചെയ്തു.
ഓട്ടിസം ബാധിതർക്കു സ്പർശ് മാസാന്ത പെൻഷൻ പദ്ധതി, പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ്, വസ്ത്രം എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് മെഡിക്കൽ ഉപകരണങ്ങളും മരുന്നും എത്തിച്ച് നൽകുന്നുണ്ട്. ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.

ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാംഗല്യം വിവാഹ സംഗമവും സംഘടിപ്പിക്കുന്നുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വ്യത്യസ്തവും മാതൃകാപരവുമായ രീതിയിലാണ് കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി നേതൃത്വം നൽകുന്നത്.

ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ സൂപ്പി കല്ലങ്കോടൻ ,
കെ പി ബഷീർ , സലീം അറക്കൽ , മൂസ പുളിയം പൊയിൽ, യുകെ ഹാഷിം, വി വി സലിം, പി കെ അയ്യൂബ്, സി മുസ്തഫ, സുൽഫി മാമ്പറ്റ,
അംഗങ്ങളായ പ്രേംജിത്ത്, ആർ.പി. നജീബ് , എ കെ ഹർഷൽ, റിസ് വാൻ, അക്ബർ ഗൂഡല്ലായി, ബഷീർ പ്രാണിയത്ത്,
സുഫീദ്, അസീസ് അമ്പിലേരി , വി പി മുജീബ്, ശിഹാബ്, എൻ.കെ. ഹാറൂൺ , കെ.പി. അഹമ്മദ് നജാദ് , നദീം ജാഫർ, നിഷ്മൽ, അഷ്റഫ് ബീരാളി, വി.പി. സിദ്ധീഖ്,പി.പി. മുഹമ്മദ് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *