April 2, 2025

സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*

 

പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ഡി വൈ എസ് പി ഓഫീസുകളിലും സ്‌നേഹിതാ എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കും. പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൗൺസിലിങിലൂടെ പരിഹാരം കണ്ടെത്താൻ എക്സ്റ്റൻഷൻ സെന്റർ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌നേഹിതാ എക്സ്റ്റൻഷൻ സെന്റർ പോസ്റ്റർ, വിസിറ്റിംഗ് കാർഡ് എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി. കെ രത്‌നവല്ലി അധ്യക്ഷയായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ പി. കെ ബാലസുബ്രഹ്മണ്യൻ, ഡി വൈ എസ് പി വിശ്വംഭരൻ, സി ഡി എസ് ചെയർപേഴ്‌സൺമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *