April 2, 2025

റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി

കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു.
കൽപ്പറ്റ മസ്ജിദ് മുബാറക് ടൗൺ ഈദ് ഗാഹ് കമ്മിറ്റി പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുത്തുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ കുറിച്ചുള്ള മതരഹിതവും മൂല്യ രഹിതവുമായ വീക്ഷണത്തിൽ നിന്നാണ് സമകാലിക കേരളം നേരിടുന്ന കൗമാരക്കാരുടെ ലഹരി ഉപയോഗം അടക്കമുള്ള പല പ്രശ്നങ്ങളുo ഉയർന്നു വരുന്നത്.
വിശുദ്ധ റമദാനിൽ ആർജിച്ച ഗുണങ്ങൾ ശേഷവും ജീവിതത്തിൽ നിലനിർത്താൻ വിശ്വസികൾ തയ്യാറാകണമെന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *