April 2, 2025

സ്‌നേഹവിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം

 

മാനന്തവാടി:ചെറിയ പെരുന്നാള്‍ ദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കി. എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സഹജീവികള്‍ക്ക് ഭക്ഷണം പങ്കുവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനന്തവാടി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്ന വളണ്ടിയര്‍ സേവനമടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഒരു മാസക്കാലത്തെ വൃതാനുഷ്ഠാനത്തിന് ശേഷം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഗണിച്ച് ഭക്ഷണമൊരുക്കിയത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കേരള മുസ്ലീം ജമാഅത് ജില്ലാ നേതാക്കളായ സയ്യിദ് വി.എസ്.കെ തങ്ങള്‍, എസ്.ശറഫുദ്ധീന്‍ ,കെ.എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ നേതാക്കളായ സി.എം നൗഷാദ് ,ഫള് ലുല്‍ ആബിദ്, അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി ,സലീം നഈമി, എസ് എസ് എഫ് ജില്ലാ നേതാക്കളായ റഷാദ് ബുഖാരി, ബശീര്‍ കുഴിനിലം തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത് സോണ്‍ സെക്രട്ടറി അശ്കര്‍ ചെറ്റപ്പാലം, സുലൈമാന്‍ സഅദി,ഇഖ്ബാല്‍ ,ജലീല്‍ മുസ്ലിയാര്‍ തുടങ്ങിയവരും വളണ്ടിയര്‍മാരും ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *