April 1, 2025

വള്ളിയൂർകാവ് ആചാരങ്ങളെ ദേവസ്വം ബോർഡ് തകർക്കുന്നു : ബി.ജെ.പി

 

 

വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർകാവ് ഉത്സവത്തിന്റെ ആചാര ചടങ്ങായ ആറാട്ട് നാമമാത്രമാക്കിയ നടപടിഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കർകുറ്റപ്പെടുത്തി നിരവധി ക്ഷേത്രങ്ങളിൽ നിന്നും സമാപന ദിവസം വർണ്ണശബളമായ രീതിയിൽ വന്ന ആറാട്ട് വെറും ചടങ്ങാക്കി മാറ്റിയത് ദേവസ്വം ബോർഡിന്റെ കഴിവുകേടാണ് കോടി കണക്കിന് രൂപയുടെ വരുമാനം ഉത്സവവുമായി ബന്ധപ്പെട്ട ലേലവകകളിൽ നിന്നും ലഭ്യമായിട്ടുംആറാട്ട് വരുന്ന ക്ഷേത്രങ്ങൾക്ക് ചെലവിന് പണം നൽകുവാനോ ഭക്തരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ പോലും തയാറാകാതെ ശുഷ്ക്കിച്ച പരിപാടികൾ നടത്തി വിശ്വാസികളെ പറ്റിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജനകീയ സമരത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും സജി ശങ്കർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *