April 1, 2025

യാത്രയയപ്പ് നൽകി

 

വൈത്തിരി.. സുദീർഘമായ 28 വർഷത്തെ റവന്യൂ വകുപ്പിലെ സുസ്ത്യർഹമായ. സേവനത്തിന്…ഉജ്ജ്വലമായ സംഘടനാപരമായ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കു വഹിച്ചും.
സമാനതകൾ ഇല്ലാത്ത ഇതര സംഘടന പ്രവർത്തകരോടും സാധാരണ ജനങ്ങളോടും ഊഷ്മളമായ സൗഹൃദ ബന്ധങ്ങൾ കൊണ്ടും ജോലിയിലുള്ള കൃത്യത കൊണ്ടും… സിവിൽ സർവീസ് രംഗത്ത് തലയെടുപ്പുള്ള പ്രവർത്തനം കൊണ്ടും പ്രഭാപൂരിതമായ സർവീസ് ജീവിതത്തിന് ഔദ്യോഗികമായി പരിസമാപ്തി കുറിച്ചുകൊണ്ട്  വൈത്തിരി താലൂക്കിലെ അച്ചൂരാനും വില്ലേജ് ഓഫീസർ തസ്തികയിൽ നിന്നും വിരമിക്കുന്ന ഏറെ പ്രിയപ്പെട്ട സംഘടന രംഗത്ത് ജ്യേഷ്ഠ സഹോദരൻ എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ശ്രീ ആർ ചന്ദ്രശേഖരന് കേരള എൻജി അസോസിയേഷൻ പ്രവർത്തകർ ഉജ്ജ്വലമായ യാത്രയയപ്പ്
കേരള എൻജിഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റി അംഗം ബ്രാഞ്ച് സെക്രട്ടറി / പ്രസിഡൻറ് ജില്ലാ ഭാരവാഹി തുടങ്ങിയ നിരവധി പദവികൾ സംഘടന രംഗത്ത് വഹിച്ചു ഉജ്വലമായ പ്രവർത്തനം നടത്തിയിരുന്നു
രജിസ് കെ തോമസ് അധ്യക്ഷത വഹിച്ചു… ജില്ലാ ജോയിൻ സെക്രട്ടറിയും ഗവൺമെൻറ് സർവന്റ്സ് കോപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡണ്ടുമായ ശ്രീമതി എം നസീമ വർണ്ണ ഹാരമണിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി കെ ജിതേഷ്. മുഖ്യപ്രഭാഷണം നടത്തി ശ്രീ ബിജേഷ് പോൾ ശ്രീ ഷമീർ ശ്രീമതി ആൻസി തോമസ് ശ്രീമതി മിഹ. ശ്രീമതി മിനിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *