April 1, 2025

സഞ്ചയിക പദ്ധതിയിൽ ഒന്നാമതായി ദ്വാരക എ.യു.പി. സ്‌കൂൾ

 

 

ദ്വാരക:സഞ്ചയിക പദ്ധതിയിൽ 2022-23 വർഷം ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ദ്വാരക എ.യു.പി. സ്‌കൂൾ. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ സേവിംഗ്സ് സ്‌കീം നടപ്പിലാക്കുന്ന പദ്ധതിയാണിത്.അഖിൽ ജോൺ( ഡയറക്ടർ,നാഷണൽ സേവിംഗ്സ് സ്‌കീം), രാഗേഷ് (അസിസ്റ്റന്റ് ഓഫീസർ), ജിതേഷ് (ഒ.എ) എന്നിവർ വിദ്യാലയത്തിലെത്തി ഉപഹാരം കൈമാറി. ഷോജി ജോസഫ് (എച്ച്.എം), നദീർ.ടി (അധ്യാപകൻ, സഞ്ചയിക ചാർജ്) എന്നിവർ സംസാരിച്ചു. സലാം ( പിടിഎ വൈസ് പ്രസിഡന്റ്), ഡാനി ബിജു (എംപിടി പ്രസിഡന്റ്), എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *