April 2, 2025

പ്രിയങ്കാഗാന്ധി സീതാ ലവ കുശക്ഷേത്ര ദർശനം നടത്തി

 

 

കൽപ്പറ്റ: പ്രിയങ്കാഗാന്ധി എം പി പുൽപ്പള്ളി സീതാലവ കുശക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രിയങ്കാഗാന്ധി ക്ഷേത്രത്തിൽ എത്തിയത്. ഐ സി ബാലകൃഷ്ണൻ എം എൽ എ, ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ വിജേഷ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചു.ജനപ്രതിനി ധികൾ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും ക്ഷേത്രത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *