April 2, 2025

വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം 27 ന്:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൽപറ്റ:മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം മാർച്ച് 27 ന് വൈകിട്ട് നാലിന് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപാസിനോടു ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിൽ 1000 ചതുരശ്ര അടിയിൽ ഒറ്റനിലായി ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ നിർമിക്കുക.വീടുകൾ, പൊതു സ്ഥാപനങ്ങൾക്ക് പ്രത്യേക കെട്ടിടങ്ങൾ, റോഡ്, അനുബന്ധ സ്ഥാപനങ്ങൾ, വ്യാപാര- വാണിജ്യ സൗകര്യങ്ങൾ ടൗൺഷിപ്പിൽ സജ്ജമാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗൺഷിപ്പ് നിർമാണ പ്രവൃത്തികൾ നിർവഹിക്കുന്നത്. കിഫ്‌കോൺ കൺസൽട്ടന്റ് ഏജൻസി പ്രവർത്തിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ കെ. രാജൻ, ഒ.ആർ കേളു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാർ, പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.പി പ്രിയങ്കഗാന്ധി, എം.എൽ.എ ടി.സിദ്ദിഖ്, പ്രതിപക്ഷ ഉപ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ ഐസക്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ഉന്നതതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *