April 2, 2025

പുനരധിവാസം: ഒന്നാംഘട്ട പട്ടികയിലെ എല്ലാ ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി

കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗൺഷിപ്പിൽ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. ഒന്നാം ഘട്ട പട്ടികയിൽ 242 പേരും 2- എ പട്ടികയിൽ 87 പേരും 2- ബി ലിസ്റ്റിൽ 73 പേരും ഉൾപ്പെടെ 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2-എ, 2-ബി പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ 3 വരെ സമ്മതപത്രം കൈമാറാം. ലഭിച്ച സമ്മതപത്രങ്ങളിൽ ഏപ്രിൽ 13 നകം വിവരശേഖരണം, സമാഹരണം എന്നിവ പൂർത്തീകരിച്ച് ഏപ്രിൽ 20 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *