April 3, 2025

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക്

അക്ഷരദീപം ട്രസ്റ്റ് ഏർപ്പെടുത്തിയ യുവ സാഹിത്യപ്രതിഭ പുരസ്കാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ് ആമി രജിക്ക് സമ്മാനിച്ചു. സൂര്യ ഫൗണ്ടർ സൂര്യ കൃഷ്ണമൂർത്തി പ്രശസ്തിപത്രം സമർപ്പിച്ചു. ‘ഇര’ എന്ന നോവലിനാണ് 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന അക്ഷരദീപം കലാ-സാഹിത്യോത്സവം രജിസ്ട്രേഷൻ – പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്സ് ജനറൽ മാനേജർ പ്രൊഫ. എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സുനിൽ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കവിത വിശ്വനാഥ്, മാധ്യമപ്രവർത്തകൻ ഇആർ ഉണ്ണി, നഗരസഭ കൗൺസിലർ പാളയം രാജൻ, ആമി രജി, വിജിത. വിടി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *