April 3, 2025

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

സുൽത്താൻബത്തേരി: അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിക്ക് അപ്പീൽ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ സുൽത്താൻബത്തേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉടനെ നൽകണമെന്നും, അമിത ജോലിഭാരം കുറയ്ക്കണമെന്നും, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം എന്നും,INTUC ആവശ്യ പെട്ടു. ധർണ്ണ സമരം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ ഉമ്മർക്കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി മായ പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ തോമസ്. സി എ ഗോപി, ബത്തേരി മണ്ഡലം പ്രസിഡണ്ട് ജിജി അലക്സ്, അസീസ് മാടാല, പ്രമോദ് കെ എസ്, സുനില ടീച്ചർ, റാബിയ ടീച്ചർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *