April 3, 2025

ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടത്തി

പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടന്നു.കേണിച്ചറിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ.ബൂത്ത് തല സ്കാർഡുകൾ രൂപീകരിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 28 തീയതി സുൽത്താൻബത്തേരിയിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും കേണിച്ചിറ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി കെപിസിസി മെമ്പർ കെ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് കെ ജി ബാബു അധ്യക്ഷനായിരുന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻറ് അതുൽ തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സെബാസ്റ്റ്യൻ .നാരായണൻ നായർ അന്നക്കുട്ടി ജോസ് .പി വി സൈമൺ. സദാനന്ദൻ .പി എ പൗലോസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *