April 4, 2025

പഠനോത്സവം സംഘടിപ്പിച്ചു

പുൽപ്പള്ളി: പഠനോത്സവം – 2025 ഉദ്ഘാടനം ചെയ്തു.എം എം ജി എച്ച് എസ് കാപ്പിസെറ്റ് 2024-25 അധ്യയന വർഷത്തെ പഠനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പുഷ്പവല്ലി നാരായണൻ അധ്യക്ഷയായി.കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ പ്രദർശനം, അഭിനയ മുഹൂർത്തങ്ങൾ, ദൃശ്യാവിഷ്‌കാരം, കായിക പ്രകടനങ്ങളും ഉണ്ടായിരുന്നു.ഹെഡ്മാസ്റ്റർ കെ.പ്രേമചന്ദ്രൻ ,പി ടി എ പ്രസിഡന്റ് യു എൻ കുശൻ ,സ്റ്റാഫ് സെക്രട്ടറി കെ കെ മോഹനൻ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *