April 3, 2025

സെൽവരാജ് സർ മെമ്മോറിയൽ സ്പോർട്സ് അവാർഡ് വിതരണം നടത്തി

 

മാനന്തവാടി ഗവണ്മെന്റ് കോളേജിൽ മുൻ കായികധ്യാപകൻ സെൽവരാജ് സർ മെമ്മോറിയൽ ജിസിഎം സ്പോർട്സ് അലുമിനി നൽകുന്ന മികച്ച പുരുഷ വനിതാ കായിക തരങ്ങൾക്കുള്ള സ്പോർട്സ് അവാർഡ് വിതരണം ചെയ്തു. മികച്ച പുരുഷ കായിക താരമായി രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥി ജസ്റ്റിൻ പി. സ്റ്റീഫൻ, മികച്ച വനിതാ കായിക താരമായി മൂന്നാം വർഷ ബിഎസി ഫിസിക്സ് വിദ്യാർത്ഥിനി
ആശാ ജോസഫും അർഹരായി. വിജയികൾക്ക് മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, നാഷണൽ ഗെയിംസ് കേരളാ ഫുട്ബോൾ ടീം പരിശീലകൻ ഷഫീക് ഹസ്സൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൾ സലാം, പിട്ടിഎ വൈസ് പ്രസിഡന്റ്‌ വിനു കെട്ടി തുടങ്ങിയവർ ഉപഹാരങ്ങൾ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *