
ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്


ബത്തേരി: ലഹരിക്കണ്ണികളെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ സ്വദേശിയായ ചിക്കാ അബാജുവോ(40), ത്രിപുര അഗാർത്തല സ്വദേശി സന്ദീപ് മാലിക് (27) എന്നിവരെയാണ് ബത്തേരി പോലീസും ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇരുവരും ബാംഗ്ലൂരിലെ മൊത്ത വ്യാപാര സംഘത്തിൽപെട്ടവരാണ്. ബാംഗളൂരിൽ ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ബത്തേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എൻ.പി. രാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൂട്ടു പ്രതിയായിരുന്ന ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ(25) ബംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. ഇവരെല്ലാം ബംഗളൂരുവിലെ ഗവ. കോളേജിൽ ബിസിഎ വിദ്യാർഥികളാണ്
കൂടുതൽ വാർത്തകൾ കാണുക
വൈദികർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമം അപലനീയം:കത്തോലിക്കാ കോൺഗ്രസ്
മാനന്തവാടി : മധ്യപ്രദേശിലും ഒഡിഷയിലും വൈദികർക്കുംo വിശ്വാസികൾക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങൾ അപലിനീയമാണെന്ന് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രവർത്തക സമിതി യോഗം. മധ്യപ്രദേശിലെ...
വസന്തകുമാർ വയനാടിന്റെ ഖ്യാതി ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിച്ച ധീരയോദ്ധാവ്;ടി സിദ്ധിഖ് എംഎൽഎ
കൽപ്പറ്റ:പുൽവാമ ഭീകരാക്രമണത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച വയനാടിന്റെ അഭിമാനമായ വി വി വസന്തകുമാറിന്റെ സ്മരണയ്ക്ക് വേണ്ടി വസന്തകുമാർ സ്മാരക റോഡും, സ്മാരകത്തിന്റെ ചുറ്റുമതിൽ നിർമ്മാണവും...
ആടാം പാടാം സമ്മർ ക്യാമ്പ് നടത്തി
ബത്തേരി : സമഗ്രശിക്ഷാ കേരള, ബത്തേരി ബി ആർ സി യുടെ നേതൃത്വത്തിൽ ആടാം പാടാം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മക ശേഷി വികസിപ്പിക്കുക...
ജില്ലാപഞ്ചായത്ത് ‘വൺസ്കൂൾ വൺഗെയിം’ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം നടത്തി
വെള്ളമുണ്ട:ലഹരിക്കെതിരെ കായികയിനങ്ങളെ ചേർത്തുപിടിച്ച് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന വൺ സ്കൂൾ വൺ ഗെയിം പദ്ധതിയുടെ വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി...
പ്രിയദർശിനി സഹകരണ പടക്കക്കട ഉദ്ഘാടനം നടത്തി
കൽപ്പറ്റ:പ്രിയദർശിനി സഹകരണ പടക്കകടയുടെ ഉദ്ഘാടനം കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി ജെ ഐസക് നിർവഹിച്ചു. വിഷുക്കാല ആഘോഷ വിപണിയോട് അനുബന്ധിച്ച് ജില്ലാ മൊത്ത...
കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
മാനന്തവാടി: കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫ് (28) നെയാണ് മാനന്തവാടി പോലീസ് അറസ്റ്റു ചെയ്തത്. 06.04.2025...