
ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കും: ജില്ലാ കലക്ടർ


കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണൻ്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഏറാട്ടുക്കുണ്ട് ഉന്നതി നിവാസികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ. പ്രദേശത്ത് വന്യജീവി ആക്രമണ ഭീഷണിയുള്ളതിനാൽ അട്ടമലയിലെ ഒന്നാം നമ്പർ വന ഭൂമിയിൽ ഉന്നതി നിവാസികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കും. ഉന്നതിയിലെ ആളുകൾ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കില്ലെന്നറിയിച്ച സാഹചര്യത്തിലാണ് തിരുമാനം. അട്ടമല ഒന്നാം നമ്പർ വനഭൂമിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്ന് തീരുമാനം അറിയിക്കുമെന്നും ഉന്നതി സന്ദർശിച്ച് ജില്ലാ കളക്ടർ പറഞ്ഞു. ഉന്നതിയിലെ വിദ്യാർത്ഥിക്കളുടെ പഠനമുറപ്പാക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പ്രീ-മെട്രിക്, എംആർഎസ് ഹോസ്റ്റലുകളിൽ പ്രവേശനം നേടാൻ രക്ഷിതാക്കളോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ഉന്നതിയിൽ പരിസര – വ്യക്തിത്വ ശുചിത്വം ഉറപ്പാക്കാൻ പ്രൊമോട്ടർമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. എഡിഎം കെ ദേവകി, തഹസിൽദാർ ആർ എസ് സജി, വെള്ളരിമല വില്ലേജ് ഓഫീസർ അജീഷ്, ഡെപ്യൂട്ടി തഹസിൽദാർ ടോമിച്ചൻ ആൻ്റണി, കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ് എസ് രജനികാന്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. പ്രദീപ്കുമാർ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിഷ്, തണ്ടർബോൾട്ട്, പ്രമോട്ടർമാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...
സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
. തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക്...
ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ...
തയ്യൽ മെഷീനുകൾ വിതരണം നടത്തി
വൈത്തിരി:പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ...
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട്...
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...