April 3, 2025

എം.എസ്.എസ്. കോളേജ്ഹെലൻ കെല്ലർ പുരസ്കാരജേതാവ് കെ.കെ. ഉമർ ഫാറൂഖ് സന്ദർശിച്ചു

 

കൽപറ്റ: പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ദേശീയ തലത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് സ്വദേശിയും ഹെലൻ കെല്ലർ പുരസ്കാര ജേതാവുമായ കെ കെ ഉമ്മർ ഫാറൂഖ്, തരുവണ എം.എസ്.എസ് കോളേജിലെ കുട്ടികളുമായി സംവദിച്ചു.

ലക്ഷദ്വീപ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ഫാറൂഖിൻ്റെ പരിശ്രമ ഫലമായി നടത്തിവരുന്നുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിൽ എം.എസ് എസ് കോളേജിലെ വിദ്യാർഥികൾക്ക് പങ്കാളികളാകാനും ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള സൗകര്യവും ലക്ഷദ്വീപിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിമിതികളോട് പോരാടുകയും പ്രത്യേക പരിഗണന അർഹിക്കുന്ന എണ്ണമറ്റ വ്യക്തികൾക്ക് പ്രത്യാശയുടെ വഴികാണിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിൽ വരുത്തുന്നത്. ഉൾചേരൽ വിദ്യാഭ്യാസത്തിന് മുൻഗണന നൽകണമെന്നും ഫാറുഖ് അഭിപ്രായപ്പെട്ടു.

കോളേജ് പി.ടി.എ പ്രസിഡൻ്റ് എ. കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. എൻ നൗഫൽ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, കോളേജ് ഐ ക്യു എ സി കോ ഓർഡിനേറ്റർ എം പി സുഹൈലത്ത്, യൂണിയൻ ചെയർമാൻ സുഫിയാനു സ്വാഫി പ്രസംഗിച്ചു.
പി കെ മുഹമ്മദ് അജ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം അമീറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *