April 3, 2025

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഫെബ്രുവരി 15 ന് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കെഎസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളിൽ നിന്നും വായ്പ എടുക്കുകയും എന്നാൽ വിവിധ കാരണങ്ങളാൽ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കൾക്ക് ഇളവ് നൽകിക്കൊണ്ട് ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി വരുന്നു.

പദ്ധതിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ന്യൂനപക്ഷക്ഷേമം-വഖഫ്, വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കെഎസ്എംഡിഎഫ്സി ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് അധ്യക്ഷത വഹിക്കും.

വായ്പ്പക്കാരൻ മരണപ്പെട്ട വായ്പകൾ, നിരാലംബർ/മാതാപിതാക്കളുടെ മരണം മൂലം ബാധ്യയായിട്ടുളള വായ്പകൾ, മാരക രോഗം ബാധിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ, കിടപ്പ് രോഗികൾ ആയതുകൊണ്ട് മുടങ്ങിയ വായ്പകൾ, അപകടം മൂലം ശയ്യാവലംബരായവർ, വലിയ സർജറിക്ക് വിധേയരാവർ, പ്രകൃതി ദുരന്തങ്ങൾ, അഗ്നിബാധമൂലം കൃഷി, കച്ചവടം എന്നിവയിൽ നാശനഷ്ടം സംഭവിച്ചവർ, പശു, കോഴിവളർത്തൽ പദ്ധതികളിൽ കുളമ്പ് രോഗം, പക്ഷിപ്പനിപോലുള്ള പകർച്ചവ്യാധികൾ വന്ന് നാശനഷ്ടം സംഭവിച്ചവർ, നഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനങ്ങൾ, പകർച്ചവ്യാധികൾ മൂലം തിരിച്ചടവ് മുടങ്ങിയ സ്വയംതൊഴിൽ വായ്പകൾ എന്നിവ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കുടിശ്ശികയിൽ ഇളവ് നൽകിക്കൊണ്ട് തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *