April 3, 2025

വ്യാപാരികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പിൽ ധർണ്ണ നടത്തും

കൽപ്പറ്റ: യാതൊരു മാനദണ്ഡവും ഇല്ലാതെ തൊഴിൽ നികുതി ഭീമമായി വർദ്ധിപ്പിച്ചതിലും ഒരു വ്യാപാരിയിൽ നിന്ന് തന്നെ ഗോഡൗണിന്റെ പേരിലും തൊഴിലാളിയുടെ പേരിലും വെവ്വേറെ തൊഴിൽ നികുതി ചോദിക്കുന്ന അന്യായമായ നടപടികളിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തുവാൻ വയനാട് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ യൂസർ ഫീ നൽകുന്നതിൽ നിന്ന് ഒഴിവാക്കുക എല്ലാ സ്ഥാപനങ്ങളിലും രണ്ടു വീതം വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന നിബന്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂടി ഉന്നയിച്ചാണ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലയിലും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിലും നാളെ രാവിലെ 10 മണിക്ക് ധർണ്ണ നടത്തുന്നത് എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി അറിയിച്ചു യോഗത്തിൽ പ്രസിഡൻറ് ജോജിൻ ടി ജോയ് അധ്യക്ഷതവഹിച്ചു ജനറൽ സെക്രട്ടറി കെ ഉസ്മാൻ ട്രഷറർ നൗഷാദ് കരിമ്പനക്കൽ വൈസ് പ്രസിഡണ്ട് മാരായ സി രവീന്ദ്രൻ, സി വി വർഗീസ്, കെ ടി ഇസ്മയിൽ വി ഡി ജോസഫ്, പി.വി മഹേഷ്, മാത്യു മത്തായി ആതിര, കമ്പ അബ്ദുള്ള ഹാജി , എ പി ശിവദാസ് , ,സാബു അബ്രഹാം, എൻ പി ഷിബി, പ്രിമേഷ് മീനങ്ങാടി, സേവ്യർ കരണി, അഷ്റഫ് കൊട്ടാരം, ശ്രീജ ശിവദാസ്, പി.വി അജിത് വി കെ റഫീഖ് ഓമനക്കുട്ടൻ അബ്ദുൽ ഖാദർ, പി കെ അബ്ദുറഹിമാൻ താരീഖ് കടവൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *