April 3, 2025

കണിയാരം അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാർച്ച്‌ നടത്തി

കണിയാരം: പകുതി വിലക്ക് സ്കൂട്ടർ -ഗൃഹോപകരണ തട്ടിപ്പിന് ഒത്താശ ചെയ്ത കണിയാരത്തെ അക്ഷയ കേന്ദ്രത്തിലേക്ക് വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച്‌ നടത്തി. നിരവധി സ്ത്രീകളാണ് ഈ അക്ഷയ കേന്ദ്രം വഴി തട്ടിപ്പിനിരയായിട്ടുള്ളത്. മുഴുവൻ സ്ത്രീകൾക്കും അവരിൽ നിന്ന് ഈടാക്കിയ തുക അടിയന്തരമായി തിരിച്ചു നൽകണമെന്ന് മാർച്ച്‌ ഉദ്ഘാടനം ചെയ്ത വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ട്രഷറർ സൽമ അഷ്‌റഫ്‌ ആവശ്യപ്പെട്ടു.
ഇരകളായ മുഴുവൻ സ്ത്രീകൾക്കും നീതി ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിഷേധത്തിന് വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ,കമ്മിറ്റിയംഗങ്ങളായ നജ്ല,മാനന്തവാടി മണ്ഡലം പ്രസിഡന്റ് സഫീന, വൈസ് പ്രസിഡന്റ് ലൈല,സെക്രട്ടറി ഉമ്മുകുൽസു,കമ്മിറ്റിയംഗങ്ങളായ അഫ്സാന,നാസിറ, സുമയ്യ തുടങ്ങിയവർ
നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *