April 3, 2025

മികച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള എ. പി. ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാർ ഏറ്റു വാങ്ങി

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സ്‌റ്റെഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ . ഷംസീർ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായിരുന്നു. ചീഫ് വിപ്പ് എൻ.ജയരാജ്, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മോൻസ് ജോസഫ് എം.എൽ.എ, ഐ.ബി സതീഷ് എം.എൽ. എ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *