April 3, 2025

ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു

ജില്ലയിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നു കൽപ്പറ്റ : അടിക്കടിയുള്ള വന്യമൃഗആക്രമണത്തിൽ സർക്കാർ നിസം ഗത കാണിക്കുന്നു എന്നാരോപിച്ചു കൊണ്ട് യു ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ ജില്ലയിൽ പുരോഗമിക്കുന്നു. ഹർത്താൽ അനുകൂലികൾ ബത്തേരിയിലും മാനന്തവാടിയിലും വാഹനങ്ങൾ തടയുന്നു. ജില്ലയിൽ പലയിടങ്ങളിലും കെ എസ് ആർ ടി എസ് ബസുകൾ തടഞ്ഞു. ഹർത്താലിൽ നിന്നും ആവശ്യമായ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട് അതുപോലെ തന്നെ പള്ളിക്കുന്ന് പെരുന്നാൾ ഉത്സവങ്ങൾ തുടങ്ങി യവയെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രൈവറ്റ് ബസ്സുകൾ ഇന്ന് സർവീസ് നടത്തുകയില്ല എന്ന് അറിയിച്ചിരുന്നു. എന്നാ ൽ കെ എസ് ആർ ടി സി സർവീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *