
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി
ആസൂത്രണം ചെയ്യുന്നതിനു വേണ്ടിയുള്ള വികസന സെമിനാർ
ബ്ലോക്ക് പഞ്ചായത്ത്
ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സാമൂഹ്യനീതി ഉറപ്പാക്കുക, നിലവിലുള്ള മാർഗനിർദേശങ്ങൾക്ക് അകത്തു നിന്നുകൊണ്ട് പ്രാദേശിക വികസനം സമൂഹത്തിലെ എല്ലാ മേഖലകളിലും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എടുത്തിട്ടുള്ള ശ്രമങ്ങൾ മാതൃകാപരമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അമ്പിളി സുധി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അനീഷ് ബി നായർ,
ലത ശശി,വിവിധ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ഇ വിനയൻ,ഹഫ്സത്ത്,ബിന്ദു അനന്തൻ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ,ബ്ലോക്ക് മെമ്പർമാരയ ബീന വിജയൻ,പി. കെ സത്താർ,എം. എ അസൈനാർ,എ. എസ് വിജയ,മണി സി,ഗ്ലാഡിസ് സ്കറിയ,പ്രസന്ന ശശിന്ദ്രൻ,പുഷ്പ അനൂപ്ആസൂത്രണ ഉപാധ്യക്ഷൻ ഒ. വി പവിത്രൻ,ബ്ലോക്ക് സെക്രട്ടറി ബിജേഷ് എ. എം തുടങ്ങിയവർ സംസാരിച്ചു.
സമസ്ത മേഖലകളിലും വൈവിധ്യമാർന്ന വികസന പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ടാണ് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചത്.
ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വികസനരംഗത്ത് കാതലായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
