മിൽമ,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനും വേതന വർദ്ധനവ് നടപ്പിലാക്കാനും നടപടി സ്വീകരിക്കണം: ഐഎൻടിയുസി

Ad

കൽപ്പറ്റ: മിൽമ വയനാട് ഡയറിയിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും, വേതന വർദ്ധനവ് നടപ്പിലാക്കാനും, മുഴുവൻ ജീവനക്കാർക്കും പി എഫ്,ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും നടപടി സ്വീകരിക്കണമെന്ന് മിൽമ ഡയറി എംപ്ലോയീസ് കോൺഗ്രസ് വയനാട് ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മുഴുവൻ ജീവനക്കാർക്കും ഗ്രാറ്റുവിറ്റി ഏർപ്പെടുത്തണമെന്നുള്ളത് ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.കാഷ്വൽ ലീവ്, ഹോളിഡേ വേജസ്, ഉൾപ്പെടെയുള്ള നിയമാനുസൃത ആനുകൂല്യങ്ങൾ മിൽമ എംപ്ലോയീസിന് ലഭ്യമാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാവണമെന്നും ഒരു മാസത്തെ വേതനം ബോണസായി അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ ഇനിയും അലംഭാവം തുടർന്നാൽ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകാനും സമ്മേളനം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. എൻ ആർ പ്രസാദ് അധ്യക്ഷനായിരുന്നു. കെ കെ രാജേന്ദ്രൻ, അഖിൽ ജേക്കബ്, ഷീജ ഫ്രഡ്ഡി, വിജീഷ് എംവി, ദിൽഷാദ് കെ, നസ്രീന പി, ജോബി എം എ തുടങ്ങിയവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *