മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി
മേപ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡ് എഴാംഞ്ചിറയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ഇന്ത്യ രാജ്യത്തിന്റെ പിതാവാണെന്നും, കുടുംബത്തിലെ പിതാവിനെ പോലെ ഈ രാജ്യത്തിലെ മുഴുവൻ ജനതയുടെയും ക്ഷേമത്തിനായി പ്രയത്നിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുനൂറു കൊല്ലം അടിമകളാക്കി വച്ചിരുന്ന പാവപ്പെട്ട ഇന്ത്യൻ ജനതയെ ബ്രിട്ടീഷുക്കാരുടെ അധീനതയിൽ നിന്നും മോചിപ്പിക്കുവാൻ രാപ്പകൽ കഠിനാധ്വാനം ചെയ്തു, ത്യാഗങ്ങൾ സഹിച്ച് ഒട്ടിയ വയറുമായി പ്രവർത്തിച്ചതിന്റെ ഫലമാണ് അർധ നഗ്ന്നായ ഫക്കീറായി മാറേണ്ടി വന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യോഗത്തിൽ ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്, ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ, സുരേഷ് ബി, പോൾസൺ കൂവക്കൽ ഒ.വി. റോയ്, വിൽസൺ തുടങ്ങി സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
പുതിയ വർണങ്ങളണിഞ്ഞ് ബത്തേരി
ബത്തേരി: ശുചിത്വനഗരമായും പൂക്കളുടെ സിറ്റിയായും ആനന്ദ നഗരിയായും പേരു കേട്ട ബത്തേരി പുതിയ വർണങ്ങളണിഞ്ഞ് കൂടുതൽ സുന്ദരമാകുന്നു. പായലും പൂപ്പലും പരസ്യ ബോർഡുകളും പോസ്റ്ററുകളുമായി ചെളിപുരണ്ടു കിടന്ന...
നവ കേരളീയം 2025- അദാലത്ത്
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കോട്ടത്തറ പഞ്ചായത്തിലെ...
സംസ്കാര പ്രീമിയർ ലീഗ് സീസൺ 7 യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരിക്കടവ് ചാമ്പ്യന്മാർ
പടിഞ്ഞാറത്തറ: ടീകോ സംസ്കാര പ്രീമിയർ ലീഗ് സീസൺ 7 ചാമ്പ്യന്മാരായി യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരിക്കടവ്. 10 ടീമുകളെ ഉൾപ്പെടുത്തി 120 ഓളം കളിക്കാർ പങ്കെടുത്ത ക്രിക്കറ്റ് മാമാങ്കത്തിൽ...
കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: ഡിവൈഎഫ്ഐ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റേത് മനുഷ്യത്വരഹിത ബജറ്റാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും...
പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിക്കുന്ന നിരന്തരമായ അവഗണനക്കെതിരെ സി.പിഐ.എം മാനന്തവാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കെ. സൈനബ കെ.ടിവിനു. എം...
സമത്വ സമൂഹത്തിലേക്ക്: ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും -ദേശീയ സെമിനാർ നാളെ ആരംഭിക്കും
കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന...
Average Rating