കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: ഡിവൈഎഫ്ഐ

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റേത്‌ മനുഷ്യത്വരഹിത ബജറ്റാണ്‌. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും ബജറ്റിൽ പൂർണമായും തള്ളി. ഉരുൾപൊട്ടിയപ്പോൾ ചൂരൽമലയിലെത്തി ഫോട്ടോ ഷൂട്ട്‌ നടത്തി വാർത്തകളിൽ നിറയുകയും പിന്നീട്‌ അവഗണിക്കുകയും ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരനിലപാട്‌ ബജറ്റിലും ആവർത്തിച്ചു. പുനരധിവാസത്തിന്‌ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും നയാപൈസ അനുവദിച്ചില്ല. കേരളത്തോടുള്ള രാഷ്‌ട്രീയ വിവേചനം ദുരന്തത്തിലും കാണിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു. ബജറ്റിനെതിരെ പ്രകടനം നടത്തി. കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌, കെ എം ഫ്രാൻസീസ്‌, കെ ആർ ജിതിൻ, എന്നിവർ സംസാരിച്ചു. സി ഷംസു സ്വാഗതവും ഷിജി ഷിബു നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *