സമത്വ സമൂഹത്തിലേക്ക്: ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും -ദേശീയ സെമിനാർ നാളെ ആരംഭിക്കും

കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന ദേശീയ സെമിനാർ നാളെ മുതൽ ആരംഭിക്കും. “സമത്വ സമൂഹത്തിലേക്ക് :ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും, പ്രതിരോധവും ” എന്ന വിഷയത്തിൽ, ഫെബ്രുവരി 5,6,7 തീയതികളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിലെ ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പിൽ വച്ചാണ് സെമിനാർ നടക്കുന്നത്.പത്മശ്രീ ചെറുവയൽ രാമൻ സെമിനാർ ഉദ്ഘാടനം നിർവഹിക്കും.കിർതാഡ്സ് ഡയറക്ടർ ഡോ. പ്രദീപ് കുമാർ കെ എസ് അധ്യക്ഷത വഹിക്കും. തുടർന്ന് ഹൈദ്രബാദ് യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ. സുധാകർ റാവു മുഖ്യപ്രഭാഷണം നടത്തും .വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാല്പതോളം പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെടും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *