വന്യമൃഗ ആക്രമണങ്ങളിലെ മരണം: ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം: രമേശ് ചെന്നിത്തല

മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന താൽക്കാലിക ജോലി സ്ഥിര നിയമനമാക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എം.എൽ.എ ആവിശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി തറാട്ട് രാധയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.നിയമസഭയിലും പ്രശ്നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളായ കെ.എൽ.പൗലോസ്, അഡ്വ.എൻ.കെ.വർഗീസ്, എംഎ ജോസഫ്,സി.അബ്ദുൾ അഷറഫ്, എ.എം.നിഷാന്ത്, പി ചന്ദ്രൻ,ജേക്കബ് സെബാസ്റ്റ്യൻ, ടി. ഉഷകുമാരി, മുജീബ് കോടിയോടൻ, സി.എച്ച്.സുഹൈർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *