പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്.
തിരുനെല്ലികോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതി രതിഷിൻ്റെ മുന്നു വയസ്സുള്ളമുന്നുമാസംഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട് വയസ്സുള്ള ആടിനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ രണ്ടരയോടെയാണ്സംഭവം.കരിയൻ്റെവീട്ടിൽആടിൻ്റെകൂട്ടിൽ കരച്ചിൽ കേട്ട വീട്ടുകാർ ലൈറ്റിട്ട്ഒച്ചവച്ചതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. 200 മീറ്റർ ദൂരത്തിലാണ് രണ്ടു സംഭവവും. ആന പ്രദേശത്ത് ഇറങ്ങിയതിനാൽ ആളുകൾക്ക് പുറത്തിറങ്ങുവാൻ കഴിയാത്തതാണ് രണ്ടാമത്തെ വീട്ടിലും ആക്രമണമുണ്ടാകാൻ ഇടയാക്കിയത്.ജനവാസ മേഖലയിലെ പുലിയുടെ സ്ഥിരം സാന്നിധ്യം ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. വിഷയം വനപരിപാലകരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കൂടുതൽ വാർത്തകൾ കാണുക
സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൊഴുതന:നിർഭയ വായനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പൊഴുതന പാപ്പാലയിൽ ആയുഷ് ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൽപ്പറ്റ ബ്ലോക്ക്...
ബാവലിയിൽ എംഡിഎംഎ വേട്ട : യുവതിയടക്കം നാല് പേർ പിടിയിൽ
തിരുനെല്ലി: ബാവലിയിൽ വൻ എംഡിഎംഎ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ....
കൽഹാര – 2025 വാർഷികാഘോഷം നടത്തി.
പുൽപ്പള്ളി ;മുതലിമാരൻ മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കാപ്പിസെറ്റ് 44ാം വാർഷികാഘോഷം "കൽഹാര'' കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരയണന്റെ...
ബെന്നി ചെറിയാനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പനമരം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. സിപിഎം...
അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു
കണിയാമ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നവജ്വാല ക്ലബ്ബിന്റെയും സഹകരണത്തോടെ അമ്മയുടെ പേരിൽ...
ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു
കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത്...
Average Rating