ബാവലിയിൽ എംഡിഎംഎ വേട്ട : യുവതിയടക്കം നാല് പേർ പിടിയിൽ
തിരുനെല്ലി: ബാവലിയിൽ വൻ എംഡിഎംഎ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ. അഷ്ക്കർ(27), കൽപ്പറ്റ, അമ്പിലേരി, പുതുക്കുടി വീട്ടിൽ പി. കെ. അജ്മൽ മുഹമ്മദ്(29), കൽപ്പറ്റ, ഗൂഡാലയി കുന്ന്, പള്ളിത്താഴത്ത് വീട്ടിൽ, ഇഫ്സൽ നിസാർ(26), കർണാടക, ഹസ്സൻ, അഫ്നൻ വീട്ടിൽ, എം. മുസ്ക്കാന(24) എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ലക്ഷങ്ങൾ വില മതിക്കുന്ന എം.ഡി.എം.എ ഇവർ ബാംഗ്ലൂരിൽ നിന്ന് വാങ്ങി വില്പനക്കും ഉപയോഗത്തിനുമായി സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. കർണാടകയിൽ നിന്നും കാട്ടിക്കുളം ഭാഗത്തേക്ക് ഓടിച്ചു വന്ന സിഫ്റ്റ് കാറിൻ്റെ ഡാഷ്ബോക്സിനുള്ളിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. തിരുനെല്ലി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ലാൽ സി.ബേബി, എസ് ഐ സജിമോൻ പി. സെബാസ്റ്റ്യൻ, സി.പി.ഒമാരായ ഹരീഷ്, നിധീഷ്, ഷാലുമോൾ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾ കാണുക
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം,...
ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ...
സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൊഴുതന:നിർഭയ വായനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പൊഴുതന പാപ്പാലയിൽ ആയുഷ് ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൽപ്പറ്റ ബ്ലോക്ക്...
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്.
തിരുനെല്ലികോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതി രതിഷിൻ്റെ മുന്നു വയസ്സുള്ളമുന്നുമാസംഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട്...
കൽഹാര – 2025 വാർഷികാഘോഷം നടത്തി.
പുൽപ്പള്ളി ;മുതലിമാരൻ മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കാപ്പിസെറ്റ് 44ാം വാർഷികാഘോഷം "കൽഹാര'' കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരയണന്റെ...
ബെന്നി ചെറിയാനെ മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പനമരം: പനമരം ഗ്രാമപഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പനമരം പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. സിപിഎം...
Average Rating