കൽഹാര – 2025 വാർഷികാഘോഷം നടത്തി.

 

പുൽപ്പള്ളി ;മുതലിമാരൻ മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കാപ്പിസെറ്റ് 44ാം വാർഷികാഘോഷം “കൽഹാര” കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരയണന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് യു എൻ കുശൻ സ്വാഗതവും ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ കെ. വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സിനിമ , നാടക, ആകാശവാണി, ഗാന രചനയിൽ പ്രശസ്തനായ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം മൂന്ന് പ്രവശ്യം ലഭിച്ച രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ടി.പി. രവീന്ദ്രൻ , ദിൽഷ സുരേഷ്, മനോജ്.എസ്.എസ്, വിനോദ് വി.കെ,മാർഗരറ്റ് മാനുവൽ, മാത്യു ടി.ടി, ശങ്കരനാരായണൻ, കുമാരി എൽന സാറ സജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. മോഹനൻ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *