കേന്ദ്രബജറ്റിലൂടെ പുറത്തവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ച: സി.കെ ശശീന്ദ്രൻ

 

കൽപ്പറ്റ
മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ചയാണ്‌ കേന്ദ്രബജറ്റിലൂടെ പുറത്തവരുന്നതെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. ബജറ്റ് നിരാശാജനകവും ദുരന്തബാധിതരോടുള്ള അവഹേളനവുമാണ്‌. സംസ്ഥാനസർക്കാർ ദുരന്തബാധിതരെ ചേർത്തുപിടിക്കാൻ എല്ലാ വിധ ശ്രമങ്ങളും നടത്തുമ്പോൾ ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത്‌ കേന്ദ്രം കാട്ടുന്ന സമീപനം അംഗീകരിക്കാനാവില്ല. ചൂരൽമല – മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട 2000 കോടിയുടെ പ്രത്യേക പാക്കേജ് കണ്ടിലെന്ന്‌ നടിക്കുകയാണ്‌ കേന്ദ്രസർക്കാർ. വയനാടിന്റെ വന്യജീവി പ്രതിരോധത്തിലും സഹായകരമായ നിലപാട്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. കടുവയും ആനയുമടക്കമുള്ള വന്യമൃഗങ്ങൾ നാടിന്റെ സ്വൈര്യജീവിതം തകർക്കുമ്പോൾ ജനങ്ങളെ സംരക്ഷിഗക്കണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനും കൂടിയുള്ളതാണ്‌. ഇതെല്ലാം നിറവേറ്റുന്നതിൽ കേന്ദ്രം പരാജയമാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബജറ്റ്‌. കേന്ദ്രനിലപാടിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർത്തുമെന്നും ശശീന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു. .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *