കെ.ജെ.സഞ്ജുവിന് കൽപറ്റ ജെസിഐ ബിസിനസ് അവാർഡ്

Ad

കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ വീണ്ടും തിരിച്ചുവരികയും പ്രദേശത്തിനുതൊഴിൽ സൃഷ്ടിക്കുകയും ചെയ്ത കെ.ജെ.സഞ്ജുവിന് ഈ വർഷത്തെ കൽപറ്റ ജെസിഐ ബിസിനസ് അവാർഡ് ലഭിച്ചു. ജെസിഐ സോണൽ പ്രസിഡന്റ് ജെസ്സിൽ ജയൻ ആണ് അവാർഡ് നൽകിയത്.
സഞ്ജു സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എക്സോട്ടിക് പെറ്റ്സ് സോൺ എന്ന പേരിൽ അപൂർവമായ കിളികൾ, പാമ്പുകൾ, അണ്ണാൻ മീനുകൾ തുടങ്ങിയവയുടെ പ്രദർശനം ആരംഭിച്ചതോടെ പ്രദേശത്തെ ആറോളം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിലൂടെ അദ്ദേഹം സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് വഴിതെളിച്ചിട്ടുണ്ട്. അതുപോലെ തന്റെ മെഡിക്കൽ ലബോറട്ടറി 100-ാം ദിവസം മേപ്പാടിയിൽ സ്ഥാപിക്കാൻ അദ്ദേഹത്തിനായി, ടുറിസം രംഗത്തെ വയനാടിന്റെ മുഖമായ വൈത്തിരിയിൽ “ബീ ക്രാഫ്റ്റ് ഹണീ മ്യുസിയവുമായി കൂടിച്ചേർന്നു വയനാട്ടിലെ ആദ്യത്തെ അണ്ടർ വാട്ടർ ട്ടണൽ അക്വാറിയത്തിന്റെ പ്രവൃത്തിയും തുടങ്ങി.
സഞ്ജുവിൻ്റെ ഈ പ്രയത്നം പ്രകൃതി ദുരന്തത്തിനു ശേഷം വീണ്ടെഴുന്നേൽക്കുന്നതിനുള്ള പ്രചോദനമാണെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞു.
ചടങ്ങിൽ ജെസിഐ കൽപറ്റ പ്രസിഡന്റ് അമൃത മങ്ങാടത്തു , ശിഖ നിധിൻ, അഭിലാഷ് സെബാസ്റ്റ്യൻ, ബീന സുരേഷ്, ജിഷ്ണു രാജൻ, ശ്രീജിത്ത് ടി എൻ, അനൂപ് കെ , ഡോ.ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *