ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ

Ad

കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. വൈത്തിരി തളിമല സ്വദേശി ബൈജു.വി .യൂ ( 39), വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ( 46), വൈത്തിരി സ്വദേശി രാജേഷ്.കെ (വയസ്:50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു.വി ( 50) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ ലത്തീഫ്. കെ.എം; സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.ബി, അനന്തുമാധവൻ; സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു. വിദേശമദ്യം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രതികളെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *