സ്വാന്തനമേകാൻ കുഞ്ഞു കൈത്താങ്ങ്

കേണിച്ചിറ: തങ്ങളുടെ ആഘോഷങ്ങളേക്കാൾ വലുതാണ് ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്ന ഉൾക്കാഴ്ചയിൽ അരിമുള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ കൈത്താങ്ങ്.ജെ ആർ സി വിദ്യാർത്ഥികളും മറ്റ് കുട്ടികളും സ്വരൂപിച്ച നാണയ തുട്ടുകൾ തങ്ങളുടെ എല്ലാ കൊച്ചു കൊച്ചു ആവശ്യങ്ങളും മറന്ന് മറ്റുള്ളവരെ സഹായിക്കാൻ കരുതിവെച്ചു. ആഴ്ചയിൽ ഒരു ദിവസം ജെ.ആർ.സി. വിദ്യാർത്ഥികൾ സ്വരൂപിക്കുന്ന തുകയും സ്കൂളിൽ വെച്ചിട്ടുള്ള കുടുക്കയും മറ്റുളവരെ സഹായിക്കാനായി കരുതി നടവയൽ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് കൈമാറി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷ എം.പാലിയേറ്റീവ് പ്രവർത്തകരായ എം.എം. മേരി , സാലി ജോസ് , വിൻസെന്റ് ജോൺ എന്നിവർക്ക് കൈമാറി.ജെ. ആർ.സി.കോ-ഓർഡിനേറ്റർ ജി.വേണുഗോപാൽ,പി. പി. മജീദ്, സജിൻ ടി. എൻ.എന്നിവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *