രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ അടുത്ത ഗഡു കൈമാറി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ മന്ത്രിയോടൊപ്പം വീട് സന്ദർശനത്തിൽ
കൂടുതൽ വാർത്തകൾ കാണുക
വെള്ളമുണ്ടയിൽ അഥിതി തെഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി
വെള്ളമുണ്ട: മാനന്തവാടി വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി.വെള്ളമുണ്ട മുള്ളിത്തോട് ആണ് സംഭവം. കൊലപാതക ശേഷം ബോഡിയെ കക്ഷണങ്ങളായി സ്യൂട്ട്കേസിലാക്കി തൊടിന്റെ വക്കിൽ വെച്ചനിലയിൽ ആണ് കണ്ടത്....
പഠനോത്സവം പരിപാടി സംഘടിപ്പിച്ചു
എള്ളുമന്ദം: എ എൻ എം യു പി സ്കൂൾ എടവക, കുട്ടികളുടെ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. എടവക രണ്ടാം വാർഡ് മെമ്പർ എച്ച് ബി പ്രദീപ് മാഷ്...
സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ കോളെജിൽ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ...
വീട്ടമ്മയെ കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം: പ്രതിക്ക് 10 വർഷം തടവ്
തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63)വിനെയാണ് 10 വർഷം തടവിനും...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്....
എം.കെ.ജിനചന്ദ്രൻ വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മകമായ ദർശനം കാഴ്ചവച്ച മഹാൻ – ഡോ: സോമൻ കടലൂർ
കൽപറ്റ: വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മക ദർശനം കാഴ്ചവച്ച മഹാനാണ് എം.കെ.ജിനചന്ദ്രൻ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ: സോമൻ കടലൂർ പറഞ്ഞു. എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളും...
Average Rating