കെ.പി.എൽ. ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ

കണ്ടത്തുവയൽ, കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചായ് ഷാഫി സ്പോൺസർ ചെയ്യുന്ന പ്രഥമ കെ പി എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുമെന്ന്ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളമുണ്ട സബ്ബ് ഇൻസ്പെക്‌ടർ സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്യും. രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ വെച്ച് വൈകുന്നേരം 4 മണി മുതൽ നടക്കുന്ന മത്സരത്തിൽ നാല് ടീമുകൾ പങ്കെടുക്കും. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് നൽകുന്ന 5001 രൂപയും ബ്ലാക്ക് സ്ക‌്വാഡ് ഇൻ്റർനാഷണൽ ജിം വെള്ളമുണ്ട സ്പോൺസർ ചെയ്യുന്ന ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഡിംസ് അക്കാദമി സ്പോൺസർ ചെയ്യുന്ന 3001 രൂപയും ഡിഎംസി ലാബ് കൽപ്പറ്റ സ്പോൺസർ ചെയ്യുന്ന ട്രോഫിയുമാണ് നല്കുക. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാദിഖ് വാഴയിൽ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *