മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ തരുവണയിൽ ഇനി ഈന്തപ്പഴം

തരുവണ: തരുവണ ഗവൺമെൻറ് യുപി സ്കൂളിൽ ഈന്തപ്പഴം ചലഞ്ച് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ ജന്മദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും
നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങൾ ആയി മാറ്റുന്ന ഈന്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജന്മദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെകുട്ടികളിൽ സാഹോദര്യവും
സമഭാവവും വളർത്താനുമായിട്ടാണ് ഈ പരിപാടി നടപ്പിലാക്കി വരുന്നത്.

ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ നൽകുന്ന ചെറിയ സംഭാവനകൾ കൂട്ടിവെച്ച് ഒരു മാസം കഴിയുമ്പോൾ ലഭിക്കുന്ന തുക ഉപയോഗിച്ച് വിദ്യാലയത്തിലെ ആയിരത്തോളം കുട്ടികൾക്ക് ഈത്തപ്പഴം വിതരണം ചെയ്യുകയും ആ മാസം പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കുട്ടികൾക്കും ആയി പൊതുവായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതാണ് ഈത്തപ്പഴം ചലഞ്ചിന്റെ രീതി.
ജനുവരി മാസത്തിൽ ജന്മദിനം വരുന്ന 30 കുട്ടികളുടെ ജന്മദിനാഘോഷം ചടങ്ങിന്റെ ഭാഗമായി നടന്നു.
പി.ടി.എ പ്രസിഡൻറ് എംകെ സൂപ്പി മൗലവി,ഹെഡ്മാസ്റ്റർ വി പി വിജയൻ, ഷെയ്ൻ റോമില ,അബീറ എം പി,അമ്പിളി ലക്ഷ്മൺ,അനൂപ് കുമാർ കെ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *