എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു
മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത ടൂറിസം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ എൻ ഊര് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായുള്ള കാര്യങ്ങൾ, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രമായി തിരഞ്ഞെടുത്തത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷിൽ നിന്നും ഹരിത വിനോദ സഞ്ചാര കേന്ദ്രം സാക്ഷ്യപത്രം എൻ ഊര് സെക്രട്ടറി കെ.കെ ബാലകൃഷ്ണൻ, അസിസ്സന്റ് മാനേജർ സി.ബി അഭിനന്ദ്, എൻ ഊര് ജീവനക്കാരായ മഞ്ജു, രമ്യ എന്നിവർ ചേർന്ന്ഏറ്റുവാങ്ങി
കൂടുതൽ വാർത്തകൾ കാണുക
നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
മീനങ്ങാടി: നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ അമ്പലവയൽ ആ യിരംകൊല്ലി കല്ലാരംകോട്ട സുരേഷ് (42) ആണ് മരിച്ചത്. 4 പേർക്ക് പരിക്ക്....
അശ്വമേധം 6.0 ക്ക് ജില്ലയിൽ തുടക്കമായി
മാനന്തവാടി: ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 12 വരെ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിർണയ ഭവനസന്ദർശന ക്യാമ്പയിൻ അശ്വമേധം 6.0 ക്ക്...
മഹാത്മാ ഗാന്ധിയുടെ അനുസ്മരണ ചടങ്ങ് നടത്തി
കൽപറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്യാഗ്രഹ സമരത്തിലൂടെയും മോചിപ്പിക്കുകയും ചെയ്ത രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ 78-ാമത് രക്തസാക്ഷിത്വ...
കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം
കർളാട്: സർക്കാർ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കിയ കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം. തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ...
മുണ്ടക്കൈ ചൂരൽമല ദുരന്തം ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ: മന്ത്രി കെ.രാജൻ
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ-ഭവന വകുപ്പ് മന്ത്രി കെ. രാജൻ. ആദ്യ ലിസ്റ്റ് തയ്യാറാണെങ്കിലും ലിസ്റ്റിലെ 15 ഓളം കാര്യങ്ങളിൽ ജില്ലാ...
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.
പൊഴുതന: കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 ന് ടൗണിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത...
Average Rating