മഹാത്മാ ഗാന്ധിയുടെ അനുസ്മരണ ചടങ്ങ് നടത്തി

Ad

 

കൽപറ്റ: നൂറ്റാണ്ടുകളായി വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്ന ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുകയും അഹിംസയിലൂടെയും സത്യാഗ്രഹ സമരത്തിലൂടെയും മോചിപ്പിക്കുകയും ചെയ്ത രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയെ 78-ാമത് രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ അനുസ്മരിച്ചു. രാഷ്ട്ര പിതാവായ മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം പോലും ആചരിക്കാനോ അനുസ്മരിക്കാനോ കഴിയാത്ത വിധം കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്നവരും ഭരണകൂടവും തയ്യാറാകാത്തത് വെറുപ്പിന്റെയും വിഭജനത്തിന്റെയും വക്താക്കളായത് കൊണ്ടാണ്. ഭരണാഘടന വിഭാവനം ചെയ്യുന്ന സമത്വവും സഹോദര്യവും മതേതരത്വവും ഉറപ്പാക്കാൻ ഗാന്ധിയൻ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കും മാത്രമേ കഴിയൂ എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. പി.ടി. ഗോപാലക്കുറുപ്പ്, പി.പി. ആലി, വി.എ. മജീദ്, ഒ.വി. അപ്പച്ചൻ, പോക്കർ ഹാജി, ജി , ഡി.പി. രാജശേഖരൻ, വിജയമ്മ ടീച്ചർ, എം.ജി. ബിജു, ബിനു തോമസ്, കമ്മന മോഹനൻ, പി. വിനോദ്കുമാർ, പോൾസൺ കൂവക്കൽ, ഗിരീഷ് കൽപറ്റ, ഒവി. റോയ്, എബ്രഹാം ഇ.വി, ജോസ്, തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *