കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം

കർളാട്: സർക്കാർ പ്രഖ്യാപിച്ച ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കിയ കർളാട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം. തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ഡിടിപിസിയുടെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ഹരിത ടൂറിസം പ്രഖ്യാപനവും സാക്ഷ്യപത്രം കൈമാറലും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡിറ്റിപിസി നിർവാഹക സമിതി അംഗങ്ങളായ പി വി സഹദേവൻ, വിജയൻ ചെറുകര എന്നിവർ മുഖ്യാതിഥികളായി. കർലാട് വിനോദസഞ്ചാര കേന്ദ്രം മാനേജർ ബൈജു തോമസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

മാലിന്യമുക്തമായ പരിസരം, മാലിന്യ സംസ്‌കരണ ഉപാധികൾ, ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ടോയ്‌ലറ്റുകളുടെ ശുചിത്വം, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്ക് പോസ്റ്റ് തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം. മാലിന്യമുക്തം നവ കേരളം കർമ്മപദ്ധതിയുടെ ഭാഗമായി സ്വാഭാവിക ആവാസ വ്യവസ്ഥ സംരക്ഷിച്ചും, സന്ദർശകർക്ക് ആരോഗ്യകരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, പരിസ്ഥിതി സൗഹൃദ മനോഭാവ നിർമിതിക്കനുകൂലമായ വിധത്തിൽ നിയന്ത്രണങ്ങളും നിബന്ധനങ്ങളും ബോധവൽക്കരണവും നടപ്പാക്കിയും ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയിൽ സുസ്ഥിരവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആണ് ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആയി പ്രഖ്യാപിക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത് അംഗം സൂന നവീൻ, കെ വി ഉണ്ണികൃഷ്ണൻ, ഡിടിപിസി മാനേജർമാരായ പ്രവീൺ പി പി, എം എസ് ദിനേശൻ, മാർട്ടിൻ ടി ജെ തുടങ്ങിയവർസംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *