2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് 2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു.
2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ ജനറൽ കൗൺസിൽ യോഗം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് വി പി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു.പുതിയ ഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ് സാഹിബ് പ്രഖ്യാപിച്ചു. കൗൺസിൽ യോഗത്തിൽ റിയാസ് എം കെ അധ്യക്ഷൻ വഹിച്ചു. പുതിയ ഭരണസമിതി അംഗങ്ങൾ
പ്രസിഡണ്ട് അബ്ദുൽ അസീസ് തച്ചറമ്പൻ , സെക്രട്ടറി അബ്ദുൽ അസീസ് കീടക്കാട്, ട്രഷറർ ഗഫൂർ പാറമ്മൽ ,യൂസഫ് SM , അനസ് PC , റിയാസ് അണിയേരി , ഫൈസൽ കൊട്ടേക്കാരൻ വൈസ് പ്രസിഡണ്ടുമാരായും , അജ്മൽ കുടുക്കൻ, റിയാസ് പാറപ്പുറം , ഷബീർ അലി കണിയാമ്പറ്റ ,ഷാജഹാൻ ഇലയടത്ത് ജോ:സെക്രട്ടറിമാരായും , നാസർ MK ഓർ:സെക്രട്ടറി , ജമാൽ K GCC കോഡിനേറ്ററായും തെരെഞെടുത്തു.
ഉപദേശക സമിതി ചെയർമാൻ നെല്ലോളി കുഞ്ഞമ്മദ് സാഹിബും കൺവീനറായി ബാബു കളത്തൊടികയേയും തെരഞ്ഞെടുത്തു, കൂടാതെ വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസർ ഫൈസൽ കളത്തൊടിക , നിരീക്ഷകൻ നാസർ ഈന്തൻ തെരഞ്ഞെടുപ്പ് നിയന്ത്രിചു . യോഗ നടപടികളിൽ അബ്ദുൽ അസീസ് കീഴടക്കാട് സ്വാഗതവും ഗഫൂർ പാറമ്മൽ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
മംഗലശ്ശേരി മാധവൻ മാസ്റ്റർ പൊതു പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉത്തമ മാതൃക ഡോ: വിനോദ്.കെ.ജോസ്
മാനന്തവാടി: ഒരു പൊതു പ്രവർത്തകൻ, ഒരു സാംസ്കാരിക നായകൻ, ഒരു മനുഷ്യ സ്നേഹി, ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ്, ഉത്കൃഷ്ട ബുദ്ധിയായ ഒരു ഭരണകർത്താവ് ഇവരൊക്കെ...
അനുസ്മരണം സംഘടിപ്പിച്ചു
മൊതക്കര: പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ...
താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ...
സാഹിത്യം കാലത്തെ നവീകരിക്കും:ജുനൈദ് കൈപ്പാണി
കോഴിക്കോട്: എഴുത്തും സാഹിത്യവും കാലഘട്ടത്തിന്റ അനുവാര്യമായ സൃഷ്ടിയാണെന്നും അത് കാലത്തെ നവീകരിക്കുമെന്നും എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.നരിക്കുനി...
സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു
കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ...
Average Rating