സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു
കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ ക്രൈമുകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി, എസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കും.
കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ജില്ലയിലെ അഞ്ഞൂറിലധികം പ്രവർത്തകർ പങ്കെടുക്കും. പ്രാസ്ഥാനിക നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്യും.
“അധികാരികളേ, നിങ്ങളാണ് പ്രതി” എന്ന പ്രമേയത്തിൽ നടത്തിവരുന്ന ലഹരി, സൈബർ ക്രൈം വിരുദ്ധ കാമ്പയിൻ, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ഈ പ്രശ്നം പരിഹരിക്കുന്നതിൽ അധികാരികളിൽ നിന്നും കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും ആവശ്യപ്പെടുന്നതിനും ലക്ഷ്യമിടുന്നു. സർക്കാരും, പ്രതിപക്ഷവും, എക്സിക്യൂട്ടീവും, നിയമപാലകരും, രക്ഷിതാക്കളും, അധ്യാപകരും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, മാധ്യമ പ്രവർത്തകരും തുടങ്ങി ഓരോ വ്യക്തികളും അധികാരികൾ എന്ന വിശാലതലത്തിൽ ഉൾപ്പെടുന്നു.
ഡിവിഷൻ കേന്ദ്രങ്ങളിൽ നടന്ന സമരപ്രഖ്യാപനത്തോടെ ആരംഭിച്ച ക്യാമ്പയിനിൽ
ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന എസ്പി ഓഫീസ് മാർച്ച് , രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്നേഹസദസുകൾ, ലഖുലേഖ വിതരണം, പരിഹാരങ്ങൾ കണ്ടെത്താനായി വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ, പഞ്ചായത്ത് ഓഫീസ് ധർണ്ണ എന്നിങ്ങനെ വ്യത്യസ്ത പദ്ധതികളും ഉൾപ്പെടുന്നു.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:
മുഹമ്മദ് റഷാദ് ബുഹാരി (പ്രസിഡൻ്റ്, എസ്എസ്എഫ് വയനാട് )
ബഷീർ കുഴിനിലം (ജനറൽ സെക്രട്ടറി, എസ്എസ്എഫ് വയനാട് )
ഉമൈർ സഖാഫി (സെക്രട്ടറി, എസ്എസ്എഫ് വയനാട് )
കൂടുതൽ വാർത്തകൾ കാണുക
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി.
പൊഴുതന: കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30 ന് ടൗണിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത...
കേരളാ കോൺഗ്രസ്സ് (എം) മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി കെ. എം മാണി ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചു
. പുൽപ്പള്ളി :കെ.എം മണിയുടെ ജന്മ ദിന ആഘോഷത്തിന്റെ ഭാഗമായി കേരള കോൺ (എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി കാപ്പിസെറ്റ് സെന്റ്റ് തോമസ് ഹോമിൽ...
മംഗലശ്ശേരി മാധവൻ മാസ്റ്റർ പൊതു പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉത്തമ മാതൃക ഡോ: വിനോദ്.കെ.ജോസ്
മാനന്തവാടി: ഒരു പൊതു പ്രവർത്തകൻ, ഒരു സാംസ്കാരിക നായകൻ, ഒരു മനുഷ്യ സ്നേഹി, ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ്, ഉത്കൃഷ്ട ബുദ്ധിയായ ഒരു ഭരണകർത്താവ് ഇവരൊക്കെ...
അനുസ്മരണം സംഘടിപ്പിച്ചു
മൊതക്കര: പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് 2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ...
എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ...
Average Rating