ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീറും ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.ജയദേവ് ബി ബെഡ്കരൂറും സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.
ശരീരത്തിൽ വൈരൂപ്യം ഉണ്ടാക്കുന്ന വെള്ളപ്പാണ്ടിനുള്ള വിറ്റിലിഗോ സർജറി, അമിതമായ രോമ വളർച്ച, ടാറ്റൂ നീക്കം ചെയ്യൽ, മുഖകുരുവിന്റെ പാടുകൾ, കലകൾ, എന്നിവയ്ക്ക് സുരക്ഷിതവും വേദന രഹിതവുമായ ലേസർ ചികിത്സ, മുടി കൊഴിച്ചിൽ, കഷണ്ടി, മുഖത്തെ പാടുകൾ എന്നിവയ്ക്ക് പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി, ഇലക്ട്രോകോട്ടറി, റേഡിയോ ഫ്രീക്വൻസി, ക്രയോതെറാപ്പി, തുടങ്ങിയ ചികിത്സകൾ വിദഗ്ധരായ പ്രൊഫസർമാരുടെ നേതൃത്വത്തിൽ ഇപ്പോൾ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗത്തിൽ ലഭ്യമാണ്. കൂടാതെ 2025 ഫെബ്രുവരി 28 വരെയുള്ള എല്ലാ ലേസർ ചികിത്സകൾക്കും പ്രത്യേക ഇളവുകൾ ലഭ്യമാണ്.
ചടങ്ങിൽ ത്വക്ക് രോഗ വിഭാഗം കൺസൾട്ടന്റുമാരായ
ഡോ.പമീല തെരേസ ജോസഫ്, ഡോ. അളക ജെ മോഹൻ, ഡോ.അനഘ കെ വി, തുടങ്ങിയവരും സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക് 811188 5061എന്ന നമ്പറിൽ വിളിക്കുക.
കൂടുതൽ വാർത്തകൾ കാണുക
ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു
മാനന്തവാടി: മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു....
യാത്രയയപ്പ് നൽകി
മാനന്തവാടി: ഈ വർഷം വിരമിക്കുന്ന മാനന്തവാടി എ.ഇ.ഒ മുരളീധരൻ എ.കെ.യ്ക്കും ബാവലി സ്കൂൾ അറബി അധ്യാപകൻ ഷെരീഫിനും കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ല...
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
കൽപ്പറ്റ: ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനം. ആചരിച്ചു. മഹാത്മജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ...
നവ കേരളീയം 2025- അദാലത്ത് നടത്തി
മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. മേപ്പാടി, മൂപ്പയിനാട്...
അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും
കുപ്പാടി:അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഓർഡർ നൽകിയത്. തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ ഈ...
മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം
മീനങ്ങാടി: മീനങ്ങാടിയിലെ സ്കൈ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റിയാണ് മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത്. സ്ഥാപനത്തിന്റെ ഗ്ലാസ്...
Average Rating