നവ കേരളീയം 2025- അദാലത്ത് നടത്തി
മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. മേപ്പാടി, മൂപ്പയിനാട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് മേപ്പാടി ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, വൈസ് പ്രസിഡന്റ് വി.യൂസുഫ്, ഡയരക്ടർമാരായ കെ.വിശാലാക്ഷി, പി.അശോക് കുമാർ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെക്രട്ടറി എ.നൌഷാദ്, മാനേജർ എം.ജി. മോഹൻദാസ് എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിലും എല്ലാ ബ്രാഞ്ചുകളിലും തുടരുന്നതാണ്.
കൂടുതൽ വാർത്തകൾ കാണുക
എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ...
താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ...
സാഹിത്യം കാലത്തെ നവീകരിക്കും:ജുനൈദ് കൈപ്പാണി
കോഴിക്കോട്: എഴുത്തും സാഹിത്യവും കാലഘട്ടത്തിന്റ അനുവാര്യമായ സൃഷ്ടിയാണെന്നും അത് കാലത്തെ നവീകരിക്കുമെന്നും എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.നരിക്കുനി...
സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു
കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ...
ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു
മാനന്തവാടി: മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു....
ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ്...
Average Rating