മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു
മുണ്ടക്കൈ- ചൂരൽമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കൽ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ വിശദീകരണം.
ജൂലൈ 30നാണ് വയനാട് ജില്ലയിലെ ചൂരൽ മലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടൽ നാശം വിതച്ചത്. ദുരന്തം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുളള നടപടികൾ മന്ദ ഗതിയിലാണ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റും മേപ്പാടി നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാൻ കോടതി അനുമതി നൽകിയിട്ടും ഒരുമാസം കഴിഞ്ഞു. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാണ് ഹൈകോടതി ഉത്തരവ്. എന്നാൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ട്.
എസ്റ്റേറ്റ് ഭൂമിക്കാണോ അതിലെ ചമയങ്ങൾക്കാണോ നഷ്ടപരിഹാരം നൽകേണ്ടെതെന്നതിലാണ് അവ്യക്തത നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലുമായി ചർച്ച നടത്തി വ്യക്തത വരുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എ.ജിയുമായി ചർച്ച നടത്തി നിർദേശം സമർപ്പിക്കാൻ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി ഇതുവരെ റിപോർട്ട് സമർപ്പിച്ചിട്ടില്ല. സിവിൽകേസിൽപെട്ട ഭൂമി ഏറ്റെടുക്കമ്പോൾ കോടതിയിൽ പണം കെട്ടിവെക്കുന്നതാണ് നിലവിലുളള കീഴ് വഴക്കം. കോടതി നിർദ്ദേശം പാലിച്ച് നഷ്ടപരിഹാരം ഉടമകൾക്ക് നൽകിയാൽ സർക്കാരിന് നഷ്ടമുണ്ടാകുമെന്നാണ് റവന്യു വകുപ്പിൻെറ ആശങ്ക.
എന്തായാലും എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്ന നടപടിയിൽ ഏറെയൊന്നും മുന്നോട്ട് പോകാൻ സർക്കാരിനായിട്ടില്ല. എന്നാൽ എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിൽ കാലതാമസമില്ലെന്നാണ് റവന്യു മന്ത്രി കെ.രാജൻെറ പ്രതികരണം.എസ്റ്റേറ്റിൻെറ അളവും മൂല്യ നിർണയവും നടന്നുവരികയാണ്.എ.ജിയുടെ ഉപദേശം ലഭിക്കുമ്പോൾ മറ്റ് നടപടികളെല്ലാം പൂർത്തിയാകും. താമസം വരാതിരിക്കാൻ ഭൂമിയുടെ വിലയും ചമയങ്ങളുടെ വിലയും പ്രത്യേകം പ്രത്യേകം കണക്കാക്കുന്നുണ്ടെന്നും മന്ത്രി കെ.രാജൻ അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
നവ കേരളീയം 2025- അദാലത്ത് നടത്തി
മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. മേപ്പാടി, മൂപ്പയിനാട്...
അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും
കുപ്പാടി:അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഓർഡർ നൽകിയത്. തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ ഈ...
മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം
മീനങ്ങാടി: മീനങ്ങാടിയിലെ സ്കൈ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റിയാണ് മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത്. സ്ഥാപനത്തിന്റെ ഗ്ലാസ്...
ചൂരൽമലക്കാർ ജീവിതം തിരികെ പിടിക്കുന്നു
മേപ്പാടി: ഉരുൾ നാടിനെ കവർന്നിട്ട് 6 മാസങ്ങൾ പിന്നിടുമ്പോൾ ചെറുകിടവ്യാപാരത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ചൂരൽമലക്കാർ. നഷ്ടപ്പെട്ടവരുടെ വേദനയിലും ഓർമകളിലും വിങ്ങുമ്പോഴും മുൻപോട്ടുള്ള ജീവിതത്തിന് വഴികൾ തേടുകയാണിവിടത്തുകാർ. തകർന്നു...
വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം വകുപ്പ്
കൽപ്പറ്റ: വയനാട്ടിൽ വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തിൽ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമാക്കിയും ജനവാസ മേഖലകളിൽ വന്യജീവി ശല്യം...
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
Average Rating